Jolly koodathai : more revelations about jolly
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകള്‍ അഴിയുകയാണ്. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പൊന്നാമറ്റം കുടുംബത്തിലെ അസ്വാഭാവിക മരണത്തിന് പിന്നാലെയായിരുന്നു പോലീസ് സംഘം. ഇക്കാലയളവിനുള്ളില്‍ പൊന്നാമറ്റം കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളെ പോലീസ് ചോദ്യം ചെയ്തു. സംശയത്തിന്റെ നിഴലുകള്‍ ജോളിയിലേക്ക് നീണ്ടതോടെ ഒന്നിലേറെ തവണയാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്.